Image

എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാര്‍ അനിശ്ചിത കാല സമരത്തില്‍

ജോബിന്‍സ് Published on 14 November, 2022
എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാര്‍ അനിശ്ചിത കാല സമരത്തില്‍

വാതില്‍പ്പടി ഭക്ഷണ വിതരണത്തില്‍ വിപ്ലവം സൃഷ്ടിച്ച കമ്പനിയായ സ്വിഗ്ഗിയിലെ ജീവനക്കാര്‍ അനിശ്ചിത കാലസമരതത്തില്‍. കൊച്ചിയിലെ ജീവനക്കാരാണ് സമരം നടത്തുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി. 

മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ആരോപിച്ചാണ് സമരം. സ്വിഗ്ഗി കമ്പനിയുമായി ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെട്ടതോടെയാണ് വിതരണക്കാര്‍ സമരം പ്രഖ്യാപിച്ചത്. 

വിതരണത്തിന് നിരക്ക് ഉയര്‍ത്തണമെന്നും തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. 

വളരെ തുച്ഛമായ തുകയാണ് വിതരണക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുന്നത് 20 രൂപ മാത്രമാണ്. എട്ട് കിലോമീറ്റര്‍ ജീവനക്കാര്‍ സഞ്ചരിക്കേണ്ടതുണ്ട്. അതിനാല്‍ നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭക്ഷണം എത്തിച്ചാല്‍ 50 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റര്‍ കൂടി കണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലും ജീവനക്കാര്‍ ഈ ആവശ്യവുമായി സമരം നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം പിന്‍വലിച്ചത്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. 

SWIGGY WORKERS STRIKE IN KOCHI

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക