Image

കേരളത്തില്‍ നിന്നും 100 കോടി ഫണ്ട് പിരിക്കാന്‍ ബിജെപി

ജോബിന്‍സ് Published on 14 November, 2022
കേരളത്തില്‍ നിന്നും 100 കോടി ഫണ്ട് പിരിക്കാന്‍ ബിജെപി

കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുന്നു എന്നാല്‍ വിജയിക്കുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും ബിജെപി കേരളാ ഘടകം കേള്‍ക്കുന്ന പഴിയാണിത്. എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് കേന്ദ്രം . തെരഞ്ഞെടുപ്പ് ചെലവിനായുള്ള തുക കേരളത്തില്‍ നിന്നു തന്നെ പിരിക്കണമെന്നാണ് ആവശ്യം. 100 കോടി രൂപ പിരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

നവംബര്‍ 15 മുതല്‍ 30 വരെ പ്രത്യേക ഫണ്ട് ശേഖരണം നടത്താനാണ് തീരുമാനം. ഓരോ പാര്‍ട്ടി ഘടകത്തിനും പിരിച്ചെടുക്കേണ്ട നിശ്ചിത തുക തുക നല്‍കിയിട്ടുണ്ട്. ബൂത്തുകള്‍ 25,000 രൂപ വീതമാണ് പിരിക്കേണ്ടത്.
പുനഃക്രമീകരിച്ച പഞ്ചായത്ത്, ഏരിയ കമ്മിറ്റികള്‍ ഒരുലക്ഷം, പുനഃക്രമീകരിക്കാത്ത പഞ്ചായത്ത് ഘടകം രണ്ടുലക്ഷം, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ഏരിയ കമ്മറ്റികള്‍ മൂന്നുലക്ഷം, മണ്ഡലം കമ്മിറ്റികള്‍ ഏഴുലക്ഷം എന്നിങ്ങനെയാണ് ശേഖരിക്കേണ്ടി വരിക.

ഓരോ വിഭാഗവും പരമാവധി ശേഖരിക്കാവുന്ന തുക സംബന്ധിച്ചു നിര്‍ദേശമുണ്ട്. ഇതിന്‍പ്രകാരം പഞ്ചായത്ത്, ഏരിയ കമ്മിറ്റികള്‍ ഒരു വ്യക്തിയില്‍ നിന്ന് 5000 രൂപയേ പരമാവധി ശേഖരിക്കാവൂ. മണ്ഡലം കമ്മിറ്റികള്‍ 25,000 രൂപയും ബൂത്ത് ഘടകം ആയിരം രൂപയുമേ പരമാവധി സ്വീകരിക്കാവൂ. പിരിച്ചെടുക്കുന്ന മുഴുവന്‍ തുകയും പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. തിരഞ്ഞെടുപ്പാകുമ്പോള്‍ ഈ തുക ഘടകങ്ങള്‍ക്ക് തിരികെ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്.

BJP FUND COLLECTION FROM KERALA 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക