Image

കുഫോസ് വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

ജോബിന്‍സ് Published on 14 November, 2022
കുഫോസ് വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനം യുജിസി ചട്ടപ്രകാരം അല്ലാത്തതിനാല്‍ ഹൈക്കോടതി റദ്ദാക്കി. ഡോ. കെ.റിജി ജോണിന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നിയമനമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരില്‍ ഒരാളാണ് റിജി ജോണ്‍. സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി ഒരു പേരായാണ് റിജി ജോണിനെ നിര്‍ദേശിച്ചത് സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സെര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് ഹൈക്കോടതി ശരിവച്ചു. 

കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയന്‍ അടക്കം നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാലയില്‍ വിസിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. കുഫോസ് വിസി നിയമനത്തില്‍ ഡിവിഷന്‍ ബഞ്ചിന്റെ വിധി കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച മറ്റ് വിസിമാരുടെ കാര്യത്തിലും ബാധകമാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയത്.

കെടിയു വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ആ സര്‍വ്വകലാശാലയ്ക്ക് മാത്രം ബാധകമാണെന്ന സര്‍ക്കാര്‍ വാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി.

HIGH COURT STAYED KUFOS VC APPOINMENT

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക