Image

തീവണ്ടിപ്പാതയിലെ സ്‌ഫോടനത്തിനു പിന്നിൽ ഭീകരർ എന്നു രാജസ്ഥാൻ പൊലീസ് 

Published on 14 November, 2022
തീവണ്ടിപ്പാതയിലെ സ്‌ഫോടനത്തിനു പിന്നിൽ ഭീകരർ എന്നു രാജസ്ഥാൻ പൊലീസ് 



ഉദയ്‌പൂരിൽ ഞായറാഴ്ച്ച റെയിൽവേ ട്രാക്കിലുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ ഭീകരരുടെ കൈയുണ്ടെന്നു രാജസ്ഥാൻ പൊലീസ് പറയുന്നു. ഭീകര ബന്ധമുള്ള കേസുകൾ അന്വേഷിക്കുന്ന നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ) അന്വേഷണം ഏറ്റെടുത്തു. 

ഒക്ടോബർ 31നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണ് അഹമ്മദാബാദ്-ഉദയ്‌പൂർ തീവണ്ടിപ്പാതയിൽ, ഉത്തര-പശ്ചിമ റയിൽവെയുടെ ഉദയ്‌പൂർ-ഹിമ്മത്‌നഗർ സെക്ഷനിലാണ് ഞായറാഴ്ച പൊട്ടിത്തെറി ഉണ്ടായ ബ്രോഡ്ഗേജ് ട്രാക്ക്. ഒഡാ റെയിൽവേ പാലത്തിൽ ട്രാക്ക് തകർന്നതോടെ എല്ലാ ദിവസവും തീവണ്ടി ഓടിയിരുന്ന അഹമ്മദാബാദ്-ഉദയ്‌പൂർ റൂട്ടിൽ ഗതാഗതം മുടങ്ങി. 

സ്‌ഫോടനത്തിനു മുൻപ് ഒരു ചരക്കു വണ്ടി പാളത്തിലൂടെ കടന്നു പോയിരുന്നു. പിന്നീട് അഹമ്മദാബാദ്-ഉദയ്‌പൂർ അസർവ എക്സ്പ്രസ്സ് പോകേണ്ടതായിരുന്നു. 

ഡിസംബർ 5 മുതൽ 7 വരെ ജി 20 രാജ്യങ്ങളുടെ ഉച്ചകോടി ഉദയ്‌പൂരിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇരുപതു പ്രമുഖ രാജ്യങ്ങളുടെ നേതാക്കന്മാർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നു കരുതപ്പെടുന്നു. മോദിയുടെ അന്താരാഷ്ട്ര പ്രതിച്ഛായ ഉയർത്തുന്ന സമ്മേളനത്തിനു ഒരുക്കങ്ങൾ നടന്നു വരികയാണ്. 

ഭീകര പ്രവർത്തനത്തിനുള്ള ഗൂഢാലോചന നടന്നതായി പ്രഥമാന്വേഷണ റിപ്പോർട്ടിൽ (എഫ് ഐ ആർ) പൊലീസ് പറയുന്നുണ്ട്. 'സൂപ്പർപവർ 90' എന്ന സ്‌ഫോടക വസ്തു ആണ് ഉപയോഗിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു.

സംഭവം വളരെ ഗൗരവമായി കാണുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എൻ ഐ എ, നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻ എസ് ജി) എന്നീ ഏജൻസികളുടെ അന്വേഷണത്തിന് രാജസ്ഥാൻ പൊലീസ് സജീവമായ പിന്തുണ നൽകുന്നുണ്ട്. 

Terror seen behind Udaipur rail track blast 

 

തീവണ്ടിപ്പാതയിലെ സ്‌ഫോടനത്തിനു പിന്നിൽ ഭീകരർ എന്നു രാജസ്ഥാൻ പൊലീസ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക