Image

എയര്‍ഷോയ്ക്കിടെ പോര്‍വിമാനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ആറ് പേർ മരിച്ചു , വീഡിയോ

Published on 14 November, 2022
എയര്‍ഷോയ്ക്കിടെ പോര്‍വിമാനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ആറ് പേർ മരിച്ചു , വീഡിയോ


 ടെക്‌സസില്‍  എയര്‍ ഷോയ്ക്കിടെ രണ്ട് പോര്‍വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്ന്  വിമാനങ്ങളിലുണ്ടായിരുന്ന ആറു പേര്‍ മരിച്ചു. ബോയിങ് ബി 17 പോര്‍വിമാനവും ബെല്‍ പി-63 ചെറുവിമാനവുമാണ് അപകടത്തില്‍ പെട്ടത്. ചെറുവിമാനം ബി 17 വിമാനത്തില്‍ ഇടിക്കുകയായിരുന്നു.

https://twitter.com/i/status/1591526933309063168

എയർ ഷോ നടക്കുന്നതിനിടെ ജനക്കൂട്ടം നോക്കി നിൽക്കെയാണ് 2 യുദ്ധ വിമാനങ്ങൾ കൂട്ടിയിടിച്ച്  തൽസമയം കത്തി താഴെ വീണത് . 
 ഡാളസ് എക്സിക്യൂട്ടീവ് എയർപോർട്ടിൽ നടന്ന ഒരു എയർ ഷോയിൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്.  കൂട്ടിയിടിച്ച ഉടൻ തന്നെ നിലത്തു വീണ് തീപിടുത്തമുണ്ടായി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക