Image

ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗ്ഗീയ ഫാസിസത്തോട് സന്ധി ചെയ്‌തെന്ന് സുധാകരന്‍

ജോബിന്‍സ് Published on 14 November, 2022
ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗ്ഗീയ ഫാസിസത്തോട് സന്ധി ചെയ്‌തെന്ന് സുധാകരന്‍

ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ കാബിനറ്റ് മന്ത്രിയാക്കിയതിലൂടെ ജവഹര്‍ലാല്‍ നെഹ്റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യുകയായിരുന്നുവെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന യു ഡി എഫിന് വീണ്ടും തലവേദനയാകുന്നു. കണ്ണൂര്‍ ഡി സി സി സംഘടിപ്പിച്ച നവോത്ഥാന സദസിലാണ് കെ സുധാകരന്‍ ഈ പ്രതികരണം നടത്തിയത്.

വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറായി കൊണ്ടാണ് നെഹ്റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എ.കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കുകയും ചെയ്തു. ഇതെല്ലാം നെഹ്റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യ ബോധവും വിശാലമായ മനുസുമാണ് കാണിക്കുന്നത്. മറ്റൊരു നേതാവും ഇതൊന്നും ചെയ്യില്ല. അത് കൊണ്ട് തന്നെ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ധാരാളം പഠിക്കാനുമുണ്ട്.

നേരത്തെ ആര്‍ എസ് എസ് ശാഖകള്‍ക്ക് താന്‍ ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മുസ്ളീം ലീഗ് തങ്ങളുടെ അസംതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

K SUDHAKARAN AGANIST JAWAHARLAL NEHRU

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക