Image

'അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ട; പ്രവാചകനെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്ന് എഎം ആരീഫ് എംപി

ജോബിന്‍സ് Published on 14 November, 2022
'അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ട; പ്രവാചകനെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്ന് എഎം ആരീഫ് എംപി

അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ടതില്ലെന്നും അല്ലാഹുവിനെയും റസൂലിനെയും മാത്രം നാം ഭയപ്പെട്ടാല്‍ മതിയെന്നുമുള്ള വിവാദ പരാമര്‍ശവുമായി ആലപ്പുഴയിലെ സിപിഎം എംപി എ.എം ആരിഫ്. മുജാഹിദ് സമ്മേളനനത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അദേഹം പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

നമ്മുടെ മതം അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല. അല്ലാഹുവിനെയും റസൂലിനെയുമാണ് നാം ഭയപ്പെടേണ്ടത്. അതിലുപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല. വ്യത്യസ്ഥ മതവിഭാഗങ്ങളും വിശ്വാസികളും അവിശ്വാസികളുമെല്ലാം ഒന്നിച്ച് ഇടകലര്‍ന്ന് താമസിക്കുന്ന ഈ സമൂഹത്തില്‍ മതേതരത്വമാണ് നമ്മു ടെ നാടിന്റെ അഭിമാനം. അതു സംരക്ഷിക്കുക എന്ന സന്ദേശമാണ് മുജാഹിദ് സമ്മേളനം മുന്നോട്ട് വെയ്ക്കുന്നതെന്നും ആരിഫ് എംപി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തില്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ 29 മുതല്‍ 23 ജനുവരി ഒന്നുവരെ കോഴിക്കോട്ടാണ് നടക്കുന്നത്. ഇതിന് ആശംസ അര്‍പ്പിച്ചുകൊണ്ടാണ് ആരിഫ് വീഡിയോ സന്ദേശം ഇറക്കിയിരിക്കുന്നത്.

AM ARIF -MUJAHID MEETING

eappachi 2022-11-14 17:57:58
അല്ല ആരിഫ് എമ്മെല്ലേ .. മുസ്ലിങ്ങൾ മാത്രം പേടിച്ചാൽ മതിയോ .. അത് പോരല്ലോ .. ഇങ്ങടെ പ്രവാചകനെ എല്ലാര്ക്കും പേടിയാ .. ഓനെ കുറിച്ച് മിണ്ടിയാൽ ഇങ്ങടെ ആള്ക്കാര് മ്മ്‌ടെ കയ്യോ കാലോ വെട്ടുവല്ലോ ... പിന്നെ അള്ളാഹൂന്റെ കാര്യം .. അള്ളാഹു അക്ബർ എന്ന് ഒരു ജനക്കൂട്ടത്തിൽ പോയിട്ടൊന്നു വിളിച്ചു നോക്ക് .. ജനം നാലു പാടും ഓടും .. അത്രക്കും പേടിയാ .. ഇനീം പേടിക്കണോ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക