Image

സഭാ തര്‍ക്കം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതം - ഓര്‍ത്തഡോക്സ് സഭ

Published on 14 November, 2022
 സഭാ തര്‍ക്കം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതം - ഓര്‍ത്തഡോക്സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തില്‍ സമാധാനം സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്ത് ആരംഭിച്ച ചര്‍ച്ചകള്‍ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതനുസരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും, നാളെ (15.11.2022) ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുവാന്‍ അറിയിപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോടതി വിധി നടപ്പാക്കിയ പളളികളുടേത് ഉള്‍പ്പെടെ ചര്‍ച്ചക്ക് വരും എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമാണ്.

 2017-ല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ പളളികളുടെ കാര്യത്തില്‍ പുനര്‍ചിന്തനം സംബന്ധിച്ച് ഇതുവരെ നടന്നിട്ടുളള ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടില്ല. വിധി നടപ്പിലാക്കിയ പളളികളുടെ കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

MK 2022-11-15 13:26:31
Very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക