Image

റോമിലെ പാവങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ ഉച്ചഭക്ഷണം കഴിച്ചു

Published on 15 November, 2022
റോമിലെ പാവങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ ഉച്ചഭക്ഷണം കഴിച്ചു

 
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോമിലെ കാരിത്താസും സാൻ  എജിദിയോ സമൂഹവും സഹായിക്കുന്ന 1,300-ലധികം ദരിദ്രരായ മനുഷ്യരെ പ്രത്യേക ഭക്ഷണത്തിനായി ഫ്രാൻസിസ് പാപ്പാ പോൾ ആറാമൻ സ്വീകരിച്ചു. സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ ഭാഗമായ ലോകത്തിലെ സുവിശേഷവൽക്കരണത്തിന്റെ അടിസ്ഥാന ചോദ്യങ്ങൾക്കായുള്ള വിഭാഗമാണ് ഈ വാർഷിക ഉച്ചഭക്ഷണം സംഘടിപ്പിച്ചത്.

ഇറ്റലിയിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം 5.6 ദശലക്ഷമാണ്. അതിൽ 1.4 ദശലക്ഷം കുട്ടികളാണ്.

ലോക ദരിദ്ര ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പല സംരംഭങ്ങളിൽ ഒന്ന് പിന്നോക്കം നിൽക്കുന്നവർക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആഴ്‌ച മുഴുവൻ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കിയതാണ്. ദാരിദ്ര്യവുമായി മല്ലിടുന്നവർക്ക് പലപ്പോഴും വൈദ്യസഹായം കിട്ടാനുള്ള ബുദ്ധിമുട്ടും ദൗർലഭ്യവുമുണ്ട്. മൊബൈൽ ക്ലിനിക്ക് സൗകര്യങ്ങൾ വഴി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, ക്ഷയം എന്നിവയ്ക്കുള്ള സ്ക്രീനിംഗും, ചികിത്സയും ഉൾപ്പെടെയുള്ള വൈദ്യ പരിശോധനകളും  മരുന്നുകളും നൽകി വരുന്നു.


നിർദ്ധനർക്ക് സഹായം

ഇതുകൂടാതെ 5,000 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന പൊതികളും റോമിലെ ഇടവക ശൃംഖലകൾ വഴി വിതരണം ചെയ്യുന്നുണ്ട്. ഈ സഹായം അഭ്യർത്ഥിക്കുന്ന ഇടവക വൈദികർക്ക് തങ്ങളുടെ പ്രദേശത്തുള്ള  ആവശ്യക്കാരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷണ സാധനങ്ങളുടെ ശേഖരം ലഭ്യമാക്കുന്നു.

ഇറ്റലിയിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖല ഏകദേശം 10 ടൺ പാസ്ത, 5 ടൺ അരി, മൈദ, പഞ്ചസാര, ഉപ്പ്, കാപ്പിപ്പൊടി എന്നിവയും അയ്യായിരം ലിറ്റർ എണ്ണയും പാലും അടങ്ങിയ ഉൽപ്പന്നങ്ങൾ സംഭാവന ചെയ്തു. ഓരോ പാക്കറ്റിലും വീട്ടുകളിലേക്ക് ആവശ്യമായ അടിസ്ഥാന ഭക്ഷണ സാമഗ്രികളുടെ ഒരു ശേഖരമാണ് കൊണ്ടുവരുന്നത്.

തിങ്കളാഴ്ച ഫ്രാൻസിസ് പാപ്പാ 50 വർഷം ആഘോഷിക്കുന്ന  അന്തർദ്ദേശീയ സന്നദ്ധ സേവകർക്കായുള്ള ക്രൈസ്തവ സംഘടനകളുടെ സമിതിയെ (FOCSIV) അഭിസംബോധന ചെയ്തു. ഈ ശ്രുംഖല ദാരിദ്ര്യത്തിനെതിരെയും മനുഷ്യാന്തസ്സിനു വേണ്ടിയും വികസന പദ്ധതികളിലൂടെ 80 ഓളം രാജ്യങ്ങളിൽ  പോരാടുന്ന 94 ഓളം സംഘടനകളെ ഒരുമിച്ചുകൂട്ടുന്നു. 1972 ൽ ഇറ്റലിയിലാണ് ഇതാരംഭിച്ചത്.

"വിശപ്പിന്റെയും യുദ്ധത്തിന്റെയും അപവാദം ശീലമായി വളർന്നു കൊണ്ടിരിക്കുന്ന ലോകത്തിൽ പ്രത്യാശ ജനിപ്പിക്കുന്ന സഭാ മാതാവിന്റെ ഒരു മനോഹരമായ അടയാളമാണ് നിങ്ങൾ. സമാധാനം ഒരു സാധ്യതയാണെന്ന് വിശ്വസിക്കാത്തവർക്ക്  നിങ്ങളുടെ സാക്ഷ്യം ഒരു മൂർത്തമായ പ്രതികരണമാണ്." പാപ്പാ പറഞ്ഞു.

Pope Francis has lunch with Italy's poor   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക