Image

കെ. സുധാകരന്റെ പരാമര്‍ശം ഗൗരവതരം ; പാര്‍ട്ടി പരിശോധിക്കുമെന്ന് സതീശന്‍

ജോബിന്‍സ് Published on 15 November, 2022
കെ. സുധാകരന്റെ പരാമര്‍ശം ഗൗരവതരം ; പാര്‍ട്ടി പരിശോധിക്കുമെന്ന് സതീശന്‍

കെ സുധാകരന്റെ ആര്‍ എസ് എസ് അനകൂല പരാമര്‍ശം അതീവ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അദ്ദേഹത്തിന്റെ ഇന്നലത്തെ പരാമര്‍ശം പുറത്ത് വന്ന ഉടനെ തന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയതായും വി ഡിസതീശന്‍ പറഞ്ഞു. തന്റെ നാക്കുപിഴയാണ് ഈ പരാമര്‍ശമെന്നു സുധാകരന്‍ വ്യക്തിമാക്കിയതായും സതീശന്‍ പറഞ്ഞു.

തുടരെ തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെയെന്ന് അന്വേഷിക്കും. നെഹ്റുവിയന്‍ നയങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോകുമെന്നാണ് ചിന്തന്‍ ശിബിറില്‍ പാര്‍ട്ടി കൈക്കൊണ്ട തിരുമാനം . അതിനെതിരെ ആര് നിന്നാലും അത് അംഗീകരിക്കാന്‍ കഴിയില്ലന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ വിഷയം യു ഡി എഫിനെ ഒന്നാകെ ബാധിക്കുന്ന തരത്തില്‍ ഗൗരവമുള്ളതാണ്. അത് കൊണ്ട് തന്നെ ഇതിനെ ആരും ന്യായീകരിക്കുന്നില്ല.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അന്ന് ഒരു വര്‍ഗീയ വാദിയുടെയും വോട്ടുവേണ്ടെന്ന പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടിയും മുന്നണിയുമാണ് കോണ്‍ഗ്രസും യു ഡി എഫും, അത് കൊണ്ട് തന്നെ ഒരു കാരണവശാലും ഇത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലന്നും സതീശന്‍ വ്യക്തമാക്കി.

VD SATHEESAN AGANIST K DUSHAKARAN

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക