Image

ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധം : രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ് 

ജോബിന്‍സ് Published on 15 November, 2022
ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധം : രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ് 

സര്‍ക്കാര്‍ - ഗവര്‍ണ്ണര്‍ പോര് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കെ ഗവര്‍ണ്ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി എല്‍ഡിഎഫ്. എല്‍ഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്  മാര്‍ച്ച് നടത്തി.

ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ നടന്ന മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു.

കേരളത്തില്‍ അസാധാരണമായ സാഹചര്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള രാജ്ഭവന്‍ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ കേരളത്തില്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയോടല്ല, അദേഹത്തിന്റെ നയങ്ങളോടാണ് പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണറെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.

കേരള സംസ്ഥാനം രൂപീകൃതമായശേഷം 28 ഗവര്‍ണര്‍മാര്‍ ആ പദവിയില്‍ ഇരുന്നു. പലകാലങ്ങളിലായി നിര്‍ണായകമായ പല സാഹചര്യങ്ങളിലും സംസ്ഥാനത്ത് ഭരണതലത്തിലോ മറ്റേതെങ്കിലും തരത്തിലോ തന്റെതന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ ഒരു ഗവര്‍ണറും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.

മന്ത്രിമാരോ മുഖ്യമന്ത്രിയോ ധര്‍ണ്ണയില്‍ പങ്കെടുക്കേണ്ടെന്ന് എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു.

RAJBHAVAN MARCH LDF

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക