Image

ടിപി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കോണ്‍ഗ്രസ് നേതാവ് സിപിഎമ്മിലേയ്ക്ക് 

ജോബിന്‍സ് Published on 15 November, 2022
ടിപി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കോണ്‍ഗ്രസ് നേതാവ് സിപിഎമ്മിലേയ്ക്ക് 

കെപിസിസി മുന്‍ ഉപാദ്ധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി കെ ശ്രീധരന്‍ സിപിഐഎമ്മിലേക്ക്. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് സി കെ ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപാധികളൊന്നുമില്ലാതെയാണ് താന്‍ സിപിഐഎമ്മില്‍ ചേരുന്നത്. 

രാഷ്ട്രീയമാറ്റത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും സി കെ ശ്രീധരന്‍ പറഞ്ഞു.'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചു. കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി,' ഈ മാസം 19ന് കാഞ്ഞങ്ങാട്ട് സി കെ ശ്രീധരന് സിപിഐഎം ഔദ്യോഗിക സ്വീകരണം നല്‍കും. 

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഡിസിസി മുന്‍ അദ്ധ്യക്ഷനെ സിപിഐഎമ്മില്‍ സ്വാഗതം ചെയ്യും.ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. ആറ് പതിറ്റാണ്ട് കാലത്തെ അനുഭവത്തില്‍ ചിലത് പറയാനുണ്ടെന്ന് ഒക്ടോബര്‍ 19ന് സി കെ ശ്രീധരന്‍ നടത്തിയ പ്രസ്താവന ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഴ്ച്ചകള്‍ക്ക് മുന്‍പ് സി കെ ശ്രീധരന്റെ പുസ്തകം പ്രകാശനം ചെയ്തത്.

ADV . CK SREEDHARAN TO CPM

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക