Image

ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും ക്രമസമാധാനം തകര്‍ക്കാന്‍ നീക്കമുണ്ടായെന്ന് എം.വി. ഗോവിന്ദന്‍

ജോബിന്‍സ് Published on 15 November, 2022
ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും ക്രമസമാധാനം തകര്‍ക്കാന്‍ നീക്കമുണ്ടായെന്ന് എം.വി. ഗോവിന്ദന്‍

ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന തെറ്റായ നിലപാടുകള്‍ക്ക് ജനം മറുപടി നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ തെറ്റായ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കില്ല. ക്രമസമാധാനം തകര്‍ക്കാന്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും നീക്കം ആരംഭിച്ചപ്പോഴാണ് ഗവര്‍ണര്‍ക്കെതിരെ സമയത്തിലേക്ക് പോയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.

വൈസ് ചാന്‍സലറെ നീക്കാനുള്ള അധികാരം ചാന്‍സലര്‍ക്കില്ല. ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും സിപിഐഎം സെക്രട്ടറി വിമര്‍ശിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെയും വിദ്യാഭ്യാസ മേഖലയെ തന്നെയും തകര്‍ക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെ തന്ത്രം ഇവിടെ നടപ്പിലാക്കാനാകില്ലെന്ന് കണ്ട് ഗവര്‍ണറെ കൊണ്ട് നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ അതിന് അനുവദിക്കില്ല. 

എല്‍ഡിഎഫ് സമരം പ്രഖ്യാപിച്ചപ്പോള്‍ ഗവര്‍ണര്‍ വെല്ലുവിളി നടത്തി. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സമരമുഖത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുന്നു എന്ന് പറയാന്‍ വലിയ രീതിയിലുള്ള ആസൂത്രിത നീക്കം ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

MV GOVINDHAN -CPM- AGANIST GOVERNOR

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക