Image

സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണ്ണര്‍

ജോബിന്‍സ് Published on 15 November, 2022
സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണ്ണര്‍

കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. ആരോടും വ്യക്തിപരമായി ശത്രുതയില്ല, സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തതെന്നും അതില്‍ നിന്ന് പിന്‍മാറില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

താന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും തനിക്ക് ലഭിച്ചിട്ടില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. 

കോടതി ഉത്തരവുകള്‍ പാലിക്കുക എന്നത് നമ്മുടെ ചുമതലയാണ്. സര്‍വകലാശാലകളെ പാര്‍ട്ടി സ്വത്താക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

GOVERNER SAYS HE DID NOT GET ANY ORDINANCE FROM GOVERNMENT

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക