Image

ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേർന്ന് പ്രിയങ്കാഗാന്ധി

Published on 24 November, 2022
ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേർന്ന് പ്രിയങ്കാഗാന്ധി

ഭാരത് ജോഡോ യാത്രയില്‍  പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയില്‍ കുടുംബസമേതമാണ് പ്രിയങ്ക പങ്കെടുത്തത്. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയുടെ രണ്ടാം ദിവസം ഖാണ്ഡവ ജില്ലയിലെ ബോര്‍ഗാവില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കാല്‍ നട ജാഥ ആരംഭിച്ചത്.

പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെഹന്‍ എന്നിവരാണ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തത്. നാല് ദിവസം കൂടി പ്രിയങ്ക യാത്രയ്ക്കൊപ്പമുണ്ടാകും.

രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മധ്യപ്രദേശില്‍ വെച്ച്‌ ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നു.

ഡിസംബര്‍ നാലിന് യാത്ര രാജസ്ഥാനില്‍ പ്രവേശിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക