Image

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി ; നരഹത്യാക്കുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്തു

ജോബിന്‍സ് Published on 25 November, 2022
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി ; നരഹത്യാക്കുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്തു

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാമിനെതിരായ നരഹത്യാകുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരാണ് ഹൈക്കോടതിയില്‍ എത്തിയത്. സര്‍ക്കാരിന്റെ വാദം അംഗീകരിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു.

നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യമുന്നയിച്ചു. ഇതോടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു
പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചായിരുന്നു കീഴ്ക്കോടതി മനഃപൂര്‍വമുള്ള നരഹത്യാ വകുപ്പ് ഒഴിവാക്കിയത്. 

 തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയായിരുന്നു നരഹത്യാ വകുപ്പ് ഒഴിവാക്കിയത്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു അന്ന് കോടതിയുടെ നടപടി.

sreeram venkittaraman - high court

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക