Image

എല്ലിസ് കൗണ്ടിയിലെ വീട്ടില്‍ 3 കുട്ടികള്‍ മരിച്ചനിലയില്‍ , 2 പേര്‍ക്ക് പരിക്കേറ്റു

പി പി ചെറിയാന്‍ Published on 04 March, 2023
എല്ലിസ് കൗണ്ടിയിലെ വീട്ടില്‍ 3 കുട്ടികള്‍ മരിച്ചനിലയില്‍ , 2 പേര്‍ക്ക് പരിക്കേറ്റു

എല്ലിസ് കൗണ്ടി (ടെക്സസ്) : വെള്ളിയാഴ്ച ഉച്ചയോടെ ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ ഒരു വീട്ടില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

വൈകുന്നേരം 4 മണിയോടെയാണ് ഡൗണ്ടൗണില്‍ നിന്ന് 40 മൈല്‍ തെക്ക് സ്റ്റാഫോര്‍ഡ് എലിമെന്ററി സ്‌കൂളിന് സമീപമുള്ള സൗത്ത് ഹാരിസ് സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള ഒരു വീട്ടിലേക്ക് പോലീസ് എത്തിയത്

വീടിനുള്ളില്‍ മൂന്ന് കുട്ടികളെ  മരിച്ച നിലയില്‍  അധികൃതര്‍ കണ്ടെത്തിയതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ജെറി കോസ്ബി വെള്ളിയാഴ്ച രാത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പരിക്കേറ്റ് ആശുപത്രികളില്‍  പ്രവേശിപ്പിച്ച രണ്ടു കുട്ടികളുടെ വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.കൊല്ലപ്പെട്ടവരെല്ലാം കുട്ടികളാണെന്നും കോസ്ബി പറഞ്ഞു. ഇവരുടെ പേരോ പ്രായമോ പുറത്തുവിട്ടിട്ടില്ല.. കേസില്‍ സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടികളുടെ അമ്മയാണ് അവരെ കൊലപ്പെടുത്തിയതെന്ന് പിന്നിട് കുടുംബാംഗങ്ങള്‍ പറഞ്ഞു.

 ഈ ദുരന്തത്തില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, ഇത് എങ്ങനെ സംഭവിച്ചു, എന്താണ് കാരണം എന്ന്  അന്വേഷിക്കാന്‍ പോലീസ് സജീവമായി രംഗത്തുണ്ടെന്നു ടെക്‌സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാമിലി ആന്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് വക്താവ് ഒരു  പ്രസ്താവനയില്‍ പറഞ്ഞു.

പി പി ചെറിയാന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക