StateFarm

മുന്‍ എംഎല്‍എ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്

Published on 18 March, 2023
മുന്‍ എംഎല്‍എ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്
തൃശൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി.വി.ചന്ദ്രമോഹന് കാറപകടത്തില്‍ ഗുരുതര പരിക്ക്. തൃശൂര്‍ ചെമ്ബൂത്രയില്‍ വച്ചാണ് അപകടം സംഭവിച്ചത്.
 
ഡ്രെെവര്‍ ശരത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കാറിന്‍റെ പിന്നില്‍ പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക