Image

പ്രണയപ്പക: നഴ്സിംഗ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Published on 18 March, 2023
പ്രണയപ്പക: നഴ്സിംഗ് വിദ്യാര്‍ഥിനിയെ  കഴുത്തറുത്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ചെന്നൈ: പ്രണയപ്പകയില്‍ തമിഴ്നാട്ടില്‍ വീണ്ടും കൊലപാതകം. രാധാപുരം ജില്ലയിലെ വില്ലുപുരത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു.

ധരണിയെന്ന യുവതി (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ധരണിയും മധുപാക്കം സ്വദേശിയായ ഗണേഷും തമ്മില്‍ 5 വര്‍ഷമായി പ്രണയത്തിലായിരുന്നു. ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷമാണ് ധരണി അവസാനിപ്പിച്ചത്.

തുടര്‍ന്ന് നഴ്സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ഫെബ്രുവരിയില്‍ ലീവിനെത്തിയ ധരണിയെ കാണാന്‍ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരില്‍വച്ച്‌ പൊലീസ് പിടികൂടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക