StateFarm

ഞെട്ടിച്ച്‌ സ്വര്‍ണവില, 44000 പിന്നിട്ടു; റെക്കോര്‍ഡ്

Published on 18 March, 2023
ഞെട്ടിച്ച്‌ സ്വര്‍ണവില, 44000 പിന്നിട്ടു; റെക്കോര്‍ഡ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണത്തിന് 44000 രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44240 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 150 രൂപ ഉയര്‍ന്ന് 5530 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും 145 രൂപ കൂടി. ഇതോടെ വിപണി വില 4600 രൂപയായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക