Image

രമയെ യുഡിഎഫ് ചേർത്ത് നിർത്തും , അവരുടെ മേല്‍ ആരും കുതിരകയറേണ്ട; പ്രതിപക്ഷ നേതാവ്

Published on 18 March, 2023
രമയെ   യുഡിഎഫ് ചേർത്ത് നിർത്തും , അവരുടെ മേല്‍ ആരും കുതിരകയറേണ്ട; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആര്‍ എം പി നേതാവും വടകര എം എല്‍ എയുമായ കെ കെ രമയെ സി പി എം നിരന്തരം അപമാനിക്കുകയാണ്ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കെ കെ രമയെ യു ഡി എഫ് സംരക്ഷിക്കും, രമയുടെ മേല്‍ കുതിര കയറാന്‍ അനുവദിക്കില്ല, വി ഡി സതീശന്‍ വ്യക്തമാക്കി.

താന്‍ സഭയിലിരിക്കുമ്ബോള്‍ ബഹളമുണ്ടാക്കാന്‍ 10 എം എല്‍ എമാരെ ആണ് സി പി എം നിയോഗിച്ചിരിക്കുന്നത് എന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ സംഘര്‍ഷത്തിനിടെ കൈയില്‍ പരിക്കേറ്റ രമയെ പരിഹസിച്ച്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബാലുശ്ശേരി എം എല്‍ എ കെ എം സച്ചിന്‍ദേവും രംഗത്തെത്തിയിരുന്നു. രമയുടെ കൈയ്ക്ക് പൊട്ടലില്ല എന്നും ഇതൊന്നും രാഷ്ട്രീയമായി ഉപയോഗിക്കരുത് എന്നുമായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സച്ചിന്‍ദേവ് രമയെ പരിഹസിച്ചത്.

നിയമസഭയിലെ സംഘര്‍ഷത്തിനിടെ രമയ്ക്ക് പരിക്കേറ്റിട്ടില്ല എന്നും കൈയിലെ പ്ലാസ്റ്റര്‍ വ്യാജമാണെന്നുമായിരുന്നു സച്ചിന്‍ദേവ് പറഞ്ഞത്. അതേസമയം സച്ചിന്‍ ദേവിന് എതിരെ കെ കെ രമ ,സൈബര്‍ സെല്ലിനും സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സച്ചിന്‍ദേവ് സോഷ്യല്‍ മീഡിയ വഴി അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് പങ്ക് വെച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

വിവിധ സമയങ്ങളിലുള്ള ഫോട്ടോകള്‍ ചേര്‍ത്ത് തെറ്റിദ്ധരിപ്പിച്ചു, പ്രസ്തുത പോസ്റ്റ് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണം എന്നും രമയുടെ പരാതിയില്‍ പറയുന്നു. അതേസമയം, പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പ് അല്ലേ എന്ന് എം വി ഗോവിന്ദന്റെ ആരോപണത്തിനുള്ള മറുപടിയായി കെ കെ രമ പറഞ്ഞു.

പരിക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ ഡോക്ടര്‍ക്ക് എതിരെ നടപടി വേണമെന്നും രമ ആവശ്യപ്പെട്ടു. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നും അതില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നും കെ കെ രമ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക