Image

ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റില്‍

Published on 18 March, 2023
ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റില്‍

ണ്ഡിഗഢ്: ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റില്‍. പഞ്ചാബ് പൊലീസ് ജലന്ധറിന് സമീപത്തുവെച്ചാണ് അമൃത്പാലിന് പിടികൂടിയത്.

ശനിയാഴ്ചയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് പഞ്ചാബ് പൊലീസ് തുടക്കം കുറിച്ചത്. നേരത്തെ അമൃത്പാലിന്റെ ആറ് അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു.

പൊലീസിനെ വെട്ടിച്ച്‌ വിദഗ്ധമായി കടന്നുകളഞ്ഞ അമൃത്പാലിനെ പിടികൂടാന്‍ വന്‍ പൊലീസ് സംഘമാണ് അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നത്. അറസ്റ്റിന് പിന്നാലെ പഞ്ചാബില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഞായറാഴ്ച വരെയാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്.

അറസ്റ്റിനെ തുടര്‍ന്ന് പഞ്ചാബിലെ മോഗ ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമൃത്പാലിന്റെ ജുല്ലുപൂര്‍ ഖേര ഗ്രാമത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് നടപടികളില്‍ ഇടപെടരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ് പ്രീത് സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് പഞ്ചാബില്‍ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. അമൃത്പാല്‍ സിങ്ങിന്റെ അനുയായികള്‍ അജ്നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പഞ്ചാബ് സര്‍ക്കാറിനേയും കേന്ദ്രസര്‍ക്കാറിനേയും വെല്ലുവിളിച്ച്‌ നിരവധി തവണ അമൃത്പാല്‍ സിങ് രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക