StateFarm

സാമ്പത്തിക തര്‍ക്കം; കൊല്ലത്ത് പുലര്‍ച്ചെ കൊച്ചുമകളുടെ വീട് കത്തിച്ച മുത്തച്ഛന്‍ അറസ്റ്റില്‍

Published on 18 March, 2023
 സാമ്പത്തിക തര്‍ക്കം; കൊല്ലത്ത് പുലര്‍ച്ചെ കൊച്ചുമകളുടെ വീട് കത്തിച്ച മുത്തച്ഛന്‍ അറസ്റ്റില്‍

 


ടയമംഗലം: കൊല്ലം ചടയമംഗലത്ത് കൊച്ചുമകളുടെ വീട് കത്തിച്ച മധ്യവയസ്‌കന്‍ പിടിയില്‍. നിലമേല്‍ സ്വദേശി അബുബക്കറാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച പുലര്‍ച്ചയാണ് കൊച്ചുമകളായ നൗഫിതയുടെ വീടിന് പിന്‍വശത്തെ കൂട്ടിയിട്ടിരുന്ന വിറകിന് എഴുപതുകാരനായ അബൂബക്കര്‍ തീയിട്ടത്. തീ പടര്‍ന്ന് വിടിന്റെ ഒരുഭാഗം പൂര്‍ണമായി കത്തി.

മറ്റൊരു കൊച്ചുമകളുടെ കല്ല്യാണം നടത്താനെന്ന പേരില്‍ അബൂബക്കര്‍ നൗഫിതയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുവതി പണം നല്‍കിയില്ല. തന്റെ വീട്ടില്‍ പണം ചോദിച്ച് എത്തുന്നതും നൗഫിത വിലക്കിയിരുന്നു.  ഇതില്‍ പ്രകോപിതനായാണ് പ്രതി വീടിന് തീ വെച്ചത്. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത ചടയമംഗലം പൊലീസ് അബൂബക്കറെ നിലമേലില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക