Image

ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

Published on 19 March, 2023
ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകള്‍ 800 കടന്നു. 126 ദിവസത്തിനു ശേഷമാണ് ഈ വര്‍ധന. 

ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. മഹാരാഷ്ട്രയില്‍ മാത്രം 1,000 കടന്നു. 

പുതിയ സാഹചര്യത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പു നിര്‍ദേശിച്ചു. കഴിഞ്ഞ നവംബര്‍ 14ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 1000 കവിയുന്നത്. പുണെയിലാണ് ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ ഉള്ളത് 312. മുംബൈയില്‍ 200, താനെയില്‍ 172. 

ഇതിനിടെ, കോവിഡ് വകഭേദമായ എക്‌സ്ബിബി.1.16 വൈറസിന്റെ സാന്നിധ്യം കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5) ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരി ഒന്നിനാണ് ഇത് ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഇപ്പോള്‍ വ്യാപിക്കാന്‍ കാരണം ഈ വകഭേദമാണെന്ന് സംശയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക