Image

മാര്‍ പവ്വത്തിന്റെ കബറടക്കം ബുധനാഴ്ച ,  ശുശ്രൂഷ രണ്ടുഘട്ടങ്ങളിലായി

Published on 19 March, 2023
മാര്‍ പവ്വത്തിന്റെ കബറടക്കം ബുധനാഴ്ച ,  ശുശ്രൂഷ രണ്ടുഘട്ടങ്ങളിലായി

ചങ്ങനാശേരി :ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മാര്‍ ജോസഫ് പൗവത്തിലിന്റെ ഭൗതികശരീരം കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും ഇന്നും നാളെയും രാവിലെ 10 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 വരെയും സൗകര്യം ഉണ്ടായിരിക്കും. 

21നു രാവിലെ 6നു മോര്‍ച്ചറിയില്‍ നിന്ന് ഭൗതികശരീരം ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെ ചാപ്പലിലേക്ക് എത്തിക്കും. 7നു കുര്‍ബാന, തുടര്‍ന്ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാം ഭാഗം. 9.30നു വിലാപയാത്രയായി ഭൗതികശരീരം മെത്രാപ്പൊലീത്തന്‍ പള്ളിയിലേക്ക്. തുടര്‍ന്നു പൊതുദര്‍ശനം. 22നു രാവിലെ 9.30നു കബറടക്ക ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. 10നു കുര്‍ബാന, തുടര്‍ന്നു നഗരികാണിക്കല്‍, സംസ്‌കാരം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കബറടക്ക ശുശ്രൂഷയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും. 24നു രാവിലെ 10നു മെത്രാപ്പൊലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ അനുശോചനയോഗം ചേരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക