Image

രമയ്ക്ക് പരിക്കുണ്ടോന്നറിയില്ല ; നിലപാട് മാറ്റി എം.വി. ഗോവിന്ദന്‍

ജോബിന്‍സ് Published on 19 March, 2023
രമയ്ക്ക് പരിക്കുണ്ടോന്നറിയില്ല ; നിലപാട് മാറ്റി എം.വി. ഗോവിന്ദന്‍

നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കെ.കെ രമയുടെ പരാതിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സി.പി.എം. പരാതിയില്‍ കേസെടുക്കേണ്ടത് പൊലീസാണെന്നും രമയ്ക്ക് പരിക്കുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

കെ.കെ. രമയ്‌ക്കെതിരായ എം.വി. ഗോവിന്ദന്റെ പ്രസ്താവന ട്രോള്‍ പൂരവും വിമര്‍ശനങ്ങളും വിവിധ കോണുകളില്‍ നിന്നും വിളിച്ചു വരുത്തിയ സാഹചര്യത്തിലാണ് നിലപാട് മാറ്റം. ജാഥ അവസാന ദിവസങ്ങളിലേയ്‌ക്കെത്തിയപ്പോള്‍ മാറ്റ് കുറയാന്‍ ഈ സംഭവവും ഗോവിന്ദന്റെ പ്രസ്താവനയും കാരണമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

കെകെ രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ, സൈബര്‍ ആക്രമണത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരായ കെകെ രമയുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാതെ സൈബര്‍ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.

mv govindhan and kk rama 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക