Image

മന്ത്രിമാര്‍ക്കെതിരെ മൗനം ; ലോകായുക്തയ്‌ക്കെതിരെ പരാതിക്കാരന്‍ കോടതിയിലേയ്ക്ക് 

ജോബിന്‍സ് Published on 19 March, 2023
മന്ത്രിമാര്‍ക്കെതിരെ മൗനം ; ലോകായുക്തയ്‌ക്കെതിരെ പരാതിക്കാരന്‍ കോടതിയിലേയ്ക്ക് 

കേസില്‍ വാദം പൂര്‍ത്തിയായിട്ട് ഇന്നലെ ഒരു വര്‍ഷം പിന്നിട്ടിട്ടും ദുരിതാശ്വാസഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പരാതിക്കാരന്‍. 
കേസ് കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നിയമസഭ പാസ്സാക്കിയെങ്കിലും ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.

മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കും എതിരെയാണ് പരാതി. വാദം പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് പരാതിക്കാരനായ ശശികുമാറിന്റെ നീക്കം 

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷവും കെ. കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ കുടുംബത്തിന് 8.5 ലക്ഷവും കോടിയേരി ബാലകൃഷണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയെന്നാണ് പരാതി. 

വിചാരണക്കിടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ലോകായുക്ത സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലോകായുക്തയുടെ ചിറകരിയാന്‍ പിണറായി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇതില്‍ ഇതുവരെ ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. 

lokayuktha - case aganist - pinarai-delay

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക