Image

മുസ്ലീംലീഗ് ആര്‍എസ്എസ് ചര്‍ച്ച നടന്നെന്ന് കെ.കെ. ഹംസ

ജോബിന്‍സ് Published on 19 March, 2023
മുസ്ലീംലീഗ് ആര്‍എസ്എസ് ചര്‍ച്ച നടന്നെന്ന് കെ.കെ. ഹംസ

മുസ്ളീം ലീഗ് - ആര്‍ എസ് എസ് ചര്‍ച്ച നടന്നുവെന്ന് ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയല്ല മറ്റൊരു എം എല്‍ എയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ഹംസ പറഞ്ഞു. മുസ്ളീം ലീഗിനെ ഇടതു മുന്നണിയില്‍ കൊണ്ടു പോയി കെട്ടുക എന്നതായിരുന്നു ആ ചര്‍ച്ചയുടെ ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു

അങ്ങിനെ സംഭവിച്ചാല്‍ ബി ജെ പിക്ക് കേരളത്തില്‍ ദീര്‍ഘകാല രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നും ഹംസ പറഞ്ഞു. ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നാണ് ചര്‍ച്ചയുടെ ഉത്ഭവുമെന്നും കെ എസ് ഹംസ വ്യക്തമാക്കി. ആര്‍ എസ് എസന്റെ താല്‍പര്യം ലീഗിനെ ഇടതു പാളയത്തിലെത്തിക്കുകയാണ് എന്നും ഹംസ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ഹംസയെ മുസ്ളീം ലീഗില്‍ നിന്നും പുറത്താക്കിയത്. മുസ്ളീം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി വിരുദ്ധനാണ് കെ എസ് ഹംസ. മുസ്ളീം ലീഗിനെ ഇടതു മുന്നണിയിലേക്ക് പോകുന്നതിനെതിരെ തുറന്ന വിമര്‍ശനം നടത്തിയ ആളാണ് കെ എസ് ഹംസ. ഇതേ തുടര്‍ന്നാണ് അദ്ദേഹം ലീഗില്‍ അനഭിമതനായത്.

kk hamsa and kunjalikkutty

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക