Image

എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി നിലപാടെടുത്ത് കോൺഗ്രസും  കമ്മ്യൂണിസ്റ്റ് പാർട്ടികളും  

Published on 19 March, 2023
എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി നിലപാടെടുത്ത്   കോൺഗ്രസും  കമ്മ്യൂണിസ്റ്റ് പാർട്ടികളും  

ന്യൂ ഡൽഹി; സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജികൾ ഭരണഘടന ബെഞ്ചിന് കീഴിലേക്ക് സുപ്രീം കോടതി മാറ്റിയിരിക്കുന്നു. കോടതിയിൽ സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ടുള്ള ബിജെപി സർക്കാരിൻ്റെ നിലപാട് വിമർശിച്ചും, LGBT സമൂഹത്തിൻ്റെ അവകാശങ്ങളെ പിന്തുണച്ചും കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ. 

എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു കൊണ്ട് പ്രസ്താവന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. LGBT വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനയുടെ നൽകുന്ന സമത്വം നിഷേധിക്കുന്നതിന് തുല്യമാണ് എന്നും,  സമൂഹത്തെ പിന്നോട്ട് വലിക്കുന്ന, ജനാധിപത്യത്തെ  അട്ടിമറിക്കുന്ന നയമാണ് ബിജെപി സ്വീകരിച്ചത് എന്നും കൂട്ടിച്ചേർത്തു. 

ബിജെപിയുടെ ഹൊമോഫോബിയ ആണ് നിലപാടിന് പിന്നിലെന്ന്   കോൺഗ്രസ്സ് പാർട്ടി ചൂണ്ടിക്കാട്ടി. LGBT സമൂഹത്തിനൊപ്പം, അവരുടെ അവകാശങ്ങൾക്ക് നിലനിന്നിരുന്നതായി കാണിക്കുന്ന വീഡിയോ പാർട്ടി  പോസ്റ്റ് ചെയ്തു . "സ്നേഹം സ്നേഹമാണ്" എന്ന് മനസ്സിൽ വെറുപ്പുള്ളവർക്ക് മനസ്സിലാക്കാൻ കഴിയില്ല.
ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടുന്നതിൽ കോൺഗ്രസിൽ ഞങ്ങൾ അഭിമാനിക്കുന്നു"   കോൺഗ്രസ്സ് എഴുതി. 

സ്വവർഗ വിവാഹത്തിന് നിയമസാധുത, സ്പെഷ്യൽ, ഫോറിൻ വിവാഹ നിയമങ്ങളുടെ കീഴിൽ ഉൾപ്പെടുത്താമോ എന്നതാണ് കോടതി പരിശോധിക്കുന്നത്. ആകെ 19 ഹർജികൾ ഉണ്ട്, ഇവയിൽ വിവിധ ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിലേക്ക് മാറ്റിയവയും ഉൾപെടുന്നു. കേരളത്തിലെ നികേഷ്- സോനു ദമ്പതികളാണ് ഇവയിൽ ഏറ്റവും ആദ്യത്തെ ഹർജികൾ ഫയൽ ചെയ്തത്. കേസിൻ്റെ വാദം ലൈവായി സംപ്രേഷണം ചെയുന്നതിനും കോടതി അനുമതി നൽകിയിട്ടുണ്ട്. ഏപ്രിൽ 18 മുതൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ കീഴിൽ വാദം തുടങ്ങുകയാണ്. 

https://fb.watch/jkYxrvmSS-/

 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക