Image

ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്‌ട്രിക് വാഹനങ്ങളും ഉപയോഗിക്കാം : ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍

Published on 19 March, 2023
ഡ്രൈവിങ് ടെസ്റ്റിന്  ഓട്ടോമാറ്റിക്, ഇലക്‌ട്രിക് വാഹനങ്ങളും ഉപയോഗിക്കാം :  ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇക്‌ട്രിക് വാഹനങ്ങളും ഉപയോഗിക്കാം. ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്താലും ലൈസന്‍സ് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഉത്തരവിട്ടു. ഇത്തരം വാഹനം ഡ്രൈവ് ചെയ്ത് ലഭിക്കുന്ന ലൈസന്‍സ് ഉപയോഗിച്ച്‌ ഗിയറുള്ള വാനങ്ങളും ഓടിക്കാം.

കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം ലൈസന്‍സിനാണ് പുതിയ വ്യവസ്ഥ. 2019ലെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ മാറ്റിയെങ്കിലും കേരളം പഴയ രീതി തന്നെ തുടരുകയായിരുന്നു.

ഓട്ടോമാറ്റിക് വാഹനങ്ങളുമായെത്തുന്നവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക