Image

റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പിന്നിൽ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെന്ന് ജോസ് കെ. മാണി

Published on 19 March, 2023
 റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പിന്നിൽ  കേന്ദ്ര സര്‍ക്കാര്‍  നയങ്ങളെന്ന്  ജോസ് കെ. മാണി

കോട്ടയം: കേന്ദ്ര നയങ്ങള്‍ തിരുത്തിയാലെ കര്‍ഷകര്‍ രക്ഷപ്പെടുകയുള്ളൂവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി.

റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളാണ്. റബര്‍, നാണ്യവിളകള്‍ അടക്കമുള്ള വിഷയങ്ങള്‍ നിരവധി തവണ കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

കത്തോലിക്ക സഭക്ക് രാഷ്ട്രീയമില്ല. കര്‍ഷകരെ സഹായിക്കണമെന്നതാണ് സഭയുടെയും കേരള കോണ്‍ഗ്രസിന്‍റെയും അഭിപ്രായം. നാടിന്‍റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക