Image

കുഞ്ഞിന്റെ ഡയപ്പറിനകത്ത് സ്വര്‍ണം, മംഗളൂരുവില്‍ മലയാളി അറസ്റ്റില്‍

Published on 19 March, 2023
കുഞ്ഞിന്റെ ഡയപ്പറിനകത്ത് സ്വര്‍ണം, മംഗളൂരുവില്‍ മലയാളി അറസ്റ്റില്‍

മംഗളൂരു: 21 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി മംഗളൂരു എയര്‍പോര്‍ട്ടില്‍ പിടിയില്‍. കാസര്‍കോട് സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

പിതാവിനൊപ്പം ദുബായില്‍ നിന്നും വന്ന കുട്ടിയുടെ അടിവസ്തത്തിനുള്ളിലെ ഡയപ്പറിനുള്ളിലാണ് സ്‌കാനിങ്ങിനിടെ സ്വര്‍ണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തില്‍ നിന്നും പശരൂപത്തിലാക്കിയ സ്വര്‍ണവും പിടികൂടി.

കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലും ഒളിപ്പിച്ച നിലയില്‍ 1.350 കിലോ സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കുഞ്ഞ് ഉള്‍പ്പെട്ട കേസ് ആയതിനാല്‍ കൂടുതല്‍ വിവരം അധികൃതര്‍ നല്‍കാന്‍ തയ്യാറായില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക