Image

മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ഭാര്യക്ക് ഡല്‍ഹിയില്‍ 160 കോടിയുടെ ബംഗ്ലാവ്

Published on 30 March, 2023
മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ഭാര്യക്ക് ഡല്‍ഹിയില്‍ 160 കോടിയുടെ ബംഗ്ലാവ്

ന്യൂഡല്‍ഹി: മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ഭാര്യ വസുധ റോത്തഗിയുടെ പേരില്‍ കോടികളുടെ ബംഗ്ലാവ്.

ഡല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്സില്‍ 2,160 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവിന് 160 കോടി രൂപ വിലമതിക്കും.

ഫെബ്രുവരി 24നാണ് ബംഗ്ലാവിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായത്. വസ്തു രജിസ്റ്റര്‍ ചെയ്യുന്നതോടനുബന്ധിച്ച്‌ റോത്തഗിയുടെ കുടുംബം 6.4 കോടിയുടെ സ്റ്റാമ്ബ് ഡ്യൂട്ടി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. വില്‍പ്പന നടന്ന കാര്യം മുകുള്‍ റോത്തഗി സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ കണ്ണായ ഭാഗങ്ങളില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നവരുടെ പട്ടികയിലേക്ക് ഇപ്പോള്‍ മുകുള്‍ റോത്തഗിയും എത്തിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സോളിസിറ്റര്‍ ജനറലായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം ഡല്‍ഹിയിലെ സുന്ദര്‍ നഗറില്‍ 85 കോടിയുടെ ബംഗ്ലാവ് വാങ്ങിയിരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക