Image

മകന്‍ ജീവനൊടുക്കിയതറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

Published on 30 March, 2023
മകന്‍ ജീവനൊടുക്കിയതറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

മ്ബലപ്പുഴ: മകന്‍ ജീവനൊടുക്കിയതറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് കരൂര്‍ അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തിന് വടക്ക് തെക്കേയറ്റത്ത് വീട്ടില്‍ മദനന്‍റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്.

മത്സ്യത്തൊഴിലാളിയായ നിധിനെ ബുധനാഴ്ച രാത്രി എട്ടോടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതറിഞ്ഞ മാതാവ് ഇന്ദുലേഖക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക