Image

മോദിക്കെതിരെ 'ആപ്'ന്റെ രാജ്യവ്യാപക പോസ്റ്റര്‍ കാമ്പയിൻ, 11 ഭാഷകളില്‍

Published on 30 March, 2023
മോദിക്കെതിരെ  'ആപ്'ന്റെ രാജ്യവ്യാപക പോസ്റ്റര്‍ കാമ്പയിൻ,   11 ഭാഷകളില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും പോസ്റ്റര്‍ കാമ്ബയിനുമായി ആം ആദ്മി പാര്‍ട്ടി. 'ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ?' എന്നെഴുതിയ 11 ഭാഷകളില്‍ പ്രിന്റ് ചെയ്ത പോസ്റ്റര്‍ ഇന്ന് രാജ്യവ്യാപകമായി പതിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇതുസംബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങളിലെയും നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി എ.എ.പി ചീഫും പരിസ്ഥിതി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രണ്ടാം തവണയാണ് മോദിക്കെതിരെ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. മാര്‍ച്ച്‌ 22ന് 'മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്ററുകള്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പതിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 100 കേസുകളിലായി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്.

സ്വാതന്ത്ര്യ സമര കാലത്ത് പോസ്റ്റര്‍ പതിച്ചതിന് ബ്രിട്ടീഷുകാര്‍ പോലും ആളുകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിനെതിരെ പ്രതികരിച്ചത്. ഭഗത് സിങ് ബ്രിട്ടീഷുകാര്‍ക്കെതിരെ നിരവധി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എന്നാല്‍, ഒരൊറ്റ കേസ് പോലും അദ്ദേഹത്തിനെതിരെ എടുത്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെ ഏകാധിപത്യം മൂര്‍ധന്യത്തിലാണെന്നും എ.എ.പി കുറ്റപ്പെടുത്തിയിരുന്നു.

എ.എ.പിയുടെ പോസ്റ്ററിനെതിരെ 'കെജ്രിവാളിനെ മാറ്റൂ, ഡല്‍ഹിയെ രക്ഷിക്കൂ' എന്ന പോസ്റ്ററുകളുമായി ബി.ജെ.പിയും രംഗത്തുവന്നിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക