Image

അച്ഛന്‍ പഠിക്കാന്‍ പറഞ്ഞതിന് ഒമ്പതുകാരിയായ 'റീല്‍സ് താരം' ജീവനൊടുക്കി

Published on 30 March, 2023
 അച്ഛന്‍ പഠിക്കാന്‍ പറഞ്ഞതിന്  ഒമ്പതുകാരിയായ 'റീല്‍സ് താരം' ജീവനൊടുക്കി

മിഴ്നാട്ടില്‍ ഒമ്പത് വയസ്സുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവള്ളൂര്‍ ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം.

അച്ഛന്‍ പഠിക്കാന്‍ പറഞ്ഞതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. അയല്‍വാസികള്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും റീല്‍സ് താരമായാണ് കുട്ടി അറിയപ്പെട്ടിരുന്നത്. ആറ് മാസത്തിനിടയില്‍ 70 റീല്‍സുകളാണ് പെണ്‍കുട്ടി ഉണ്ടാക്കിയത്.

സംഭവ ദിവസം വൈകിട്ട് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയോട് പിതാവ് കൃഷ്ണമൂര്‍ത്തി വീട്ടില്‍ പോയി പഠിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മുത്തശ്ശിയുടെ വീട്ടിലായിരുന്ന മകള്‍ക്ക് പിതാവ് ഇവര്‍ താമസിക്കുന്ന വീടിന്റെ താക്കോല്‍ നല്‍കി വീട്ടില്‍ പോയി പഠിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം ബൈക്കുമായി പുറത്തു പോയ കൃഷ്ണമൂര്‍ത്തി രാത്രി 8.15 ഓടെയാണ് തിരിച്ചെത്തിയത്.

വീട് അകത്തു നിന്ന് പൂട്ടിയതു കണ്ട് ഏറെ നേരം മകളെ വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് ജനല്‍ പൊളിച്ചാണ് ഇദ്ദേഹം അകത്തു കയറിയത്. ഈ സമയത്ത് മകള്‍ കോട്ടണ്‍ ടവ്വലില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്ന പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
Mary Mathew 2023-03-30 19:32:13
Be so careful with kids nowadays They grow with science .We cannot blame them or separate them from this advanced world .We see so many stories like suicide . May be sure to do some counciling in school from their childhood.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക