Image

ബസുകളിലും വിമാനങ്ങളിലും ഹൈഡ്രജന്‍ ഇന്ധനമാക്കും: കേന്ദ്രമന്ത്രി

Published on 30 March, 2023
ബസുകളിലും വിമാനങ്ങളിലും ഹൈഡ്രജന്‍ ഇന്ധനമാക്കും: കേന്ദ്രമന്ത്രി

ന്ത്യയിലെ ബസുകളിലും വിമാനങ്ങളിലും ഹൈഡ്രജന്‍ വാതകം ഇന്ധനമായി ഉപയോഗിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

ന്യൂസ് 18 നും പൂനവല്ല ഫിന്‍കോര്‍പ്പ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"നമ്മള്‍ ഊര്‍ജം കയറ്റുമതി ചെയ്യാനാണ് ആഗ്രഹിക്കുന്നത്, ഇറക്കുമതി ചെയ്യാനല്ല. ഇതു മനസില്‍ വെച്ചുകൊണ്ട്, രാജ്യത്തെ ഗതാഗത മേഖലയുടെ ഭാവി ഇന്ത്യ ഉറ്റുനോക്കുന്നു. വിമാനങ്ങളില്‍ ഇന്ധനമായി ഉടന്‍ ഹൈഡ്രജന്‍ ഉപയോഗിക്കാനാണ് ആലോചന. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ബസുകളും ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും”, നിതിന്‍ ഗഡ്കരി പറഞ്ഞു. ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന കാറിലാണ് മന്ത്രി എത്തിയത്.

ഇലക്‌ട്രോലൈസറുകളുടെ നിര്‍മാണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കള്‍ പറഞ്ഞു. ഇന്ത്യ ഇലക്‌ട്രോലൈസറുകള്‍ നിര്‍മിക്കുക മാത്രമല്ല, അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് അത് കയറ്റുമതി ചെയ്യുന്നുണ്ടെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

മൂന്ന് തരം ഹൈഡ്രജന്‍ ഉണ്ട്. ബ്രൗണ്‍ ഹൈഡ്രജന്‍, ബ്ലാക്ക് ഹൈഡ്രജന്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയാണവ. മാലിന്യത്തില്‍ നിന്നും മലിനജലത്തില്‍ നിന്നും ഗ്രീന്‍ ഹൈഡ്രജന്‍ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്.

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ജൈവമാലിന്യങ്ങളില്‍ നിന്ന് ഗ്രീന്‍ ഹൈഡ്രജന്‍ ഉണ്ടാക്കുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്തിയിട്ടുണ്ട് ഈ ഇന്ധനം ഉപയോഗിച്ച്‌ വെറും 80 രൂപയ്ക്ക് 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും” ഗഡ്കരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക