Image

ഡോ. സിസ തോമസിനു തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസിന് എതിരായ ഹര്‍ജി തള്ളി

Published on 30 March, 2023
ഡോ. സിസ തോമസിനു തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസിന് എതിരായ ഹര്‍ജി തള്ളി

കൊച്ചി: അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തെന്നു ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള സാങ്കേതിക സര്‍വകലാശാല വിസി ഡോ.സിസ തോമസ് നല്‍കിയ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനാണ് ഡോ. സിസ തോമസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തെന്നു ചൂണ്ടിക്കാട്ടിയാണ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി. സിസാ തോമസിന്റെ നിയമനത്തെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു നോട്ടീസ്.

അടുത്തിടെ സിസയെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ നിന്നു മാറ്റിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക