Image

വിമാന നിരക്കു വര്‍ധനയില്‍ ഇടപെടണം, ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് സര്‍വീസ് അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Published on 30 March, 2023
വിമാന നിരക്കു വര്‍ധനയില്‍ ഇടപെടണം,  ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് സര്‍വീസ് അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വിമാന നിരക്കു വര്‍ധനയില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാന നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തണം. ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍വീസ് നടത്താന്‍ കേരളത്തിന് അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗള്‍ഫില്‍ നിന്നുള്ള വിമാനനിരക്ക് കൂടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ന്യായമായ നിരക്കില്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍വീസ് നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി നേടിയാല്‍ മാത്രമേ, വിദേശ/ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍/ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ.

 ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരള സര്‍ക്കാര്‍ ബുക്ക് ചെയ്യുന്ന അഡീഷണല്‍/ചാര്‍ട്ടര്‍ ഫ്ലൈറ്റ് ഓപ്പറേഷനുകള്‍ക്ക് ആവശ്യമായ അനുമതികള്‍ വേഗത്തില്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ നിന്നുള്ള വിമാന യാത്രാനിരക്കില്‍ രണ്ടുമാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനവുണ്ടായി. ഇതു സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എയര്‍ലൈന്‍ കമ്പനികളുമായി ചര്‍ച്ച നടത്തണമെന്നും  കത്തില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക