Image

രാമനവമി ആഘോഷങ്ങള്‍ക്കിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം; പോലീസ് ജീപ്പിന് അടക്കം തീയിട്ടു

Published on 30 March, 2023
രാമനവമി ആഘോഷങ്ങള്‍ക്കിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം; പോലീസ് ജീപ്പിന് അടക്കം  തീയിട്ടു
ഹൗറ: പശ്ചിമബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ വ്യാപക സംഘര്‍ഷം. ഹൗറയില്‍ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
 
പോലീസ് വാഹനങ്ങളും കലാപകാരികള്‍ തകര്‍ത്തു. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, കലാപത്തിന് ഉത്തരവാദി ബി.ജെ.പിയാണെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പി ഗുണ്ടകളെ എത്തിയ്ക്കുകയാണെന്നും മമത ആരോപിച്ചു. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമത വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക