Image

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതി ഇളവ്; കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ഉത്തരവ്

Published on 30 March, 2023
അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതി ഇളവ്; കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര   ഉത്തരവ്

ഡൽഹി: അപൂർവ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഇളവു നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികൾക്കു ചികിത്സയുടെ ഭാഗമായി നൽകുന്ന ഭക്ഷ്യവസ്തുക്കൾക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത്.

ഏപ്രിൽ ഒന്നു മുതൽ നികുതി ഇളവ് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. കാൻസർ ചികിത്സയ്ക്കുള്ള പെംബ്രോലൈസുമാബിന്റെ തീരുവയിലും ഇളവുണ്ട്.

പൊതുവേ മരുന്നുകൾക്ക് പത്തു ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. ചില ജീവൻ രക്ഷാമരുന്നുകളുടെ നികുതി അഞ്ചു ശതമാനമാണ്. ഏതാനും മരുന്നുകളെ നേരത്തെ തന്നെ തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക