Image

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; പ്രതികള്‍ അപ്പീലുമായി മേല്‍ക്കോടതിയിലേക്ക്

Published on 30 March, 2023
ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; പ്രതികള്‍ അപ്പീലുമായി മേല്‍ക്കോടതിയിലേക്ക്

ണ്ണൂര്‍: കണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ വിവിധ അപ്പീലുകളുമായി മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി പാര്‍ട്ടി നേരിട്ട് അപ്പീല്‍ നല്‍കുമ്ബോള്‍ സി.പി.എം പുറത്താക്കിയ സി.ഒ.ടി നസീര്‍ സ്വന്തം നിലയ്ക്ക് ഹര്‍ജി നല്‍കും.

അതേസമയം പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ പ്രോസിക്യൂഷന്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്ന ആവശ്യവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി.

സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്ക് നേരെയുണ്ടായ വധശ്രമം എന്ന നിലയില്‍ കണ്ണൂരിലെ കേസിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചപ്പോള്‍ 110 പ്രതികളില്‍ 107 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. നടത്തിപ്പിലും വിചാരണയിലും നിരവധി വീഴ്ചകള്‍ വരുത്തിയ കേസില്‍ ശിക്ഷ ലഭിച്ചവരും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുകയാണ്. മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ സി.പി.എമ്മിലും ഒരാള്‍ സി.പി.എമ്മിന് പുറത്തുമാണ്.

ഈ സാഹചര്യത്തില്‍ വ്യത്യസ്ത അപ്പീലുകളുമായാണ് പ്രതികള്‍ കോടതിയെ സമീപിക്കുന്നത്.  തെളിവുകളുടെ അഭാവത്തിലും ശിക്ഷ വിധിക്കാന്‍ കാരണം കേസ് നടത്തിപ്പിലെ കളിയാണെന്നും നസീര്‍ ആരോപിച്ചു. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കു വേണ്ടി പാര്‍ട്ടി തന്നെ അപ്പീല്‍ നല്‍കും. പൊതുമുതല്‍ നശിപ്പിച്ചെന്ന മൊഴി മാത്രമാണുള്ളതെന്നും നശിപ്പിച്ചെന്ന് പറയുന്ന വാഹനം ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, കേസിന്‍റെ നടത്തിപ്പില്‍ പ്രോസിക്യൂഷന്‍ വീഴ്ച വരുത്തിയതാണ് കേസിലെ പ്രധാന പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക