Image

മനുഷ്യന് വെല്ലുവിളി; എഐ പരിശീലനം നിര്‍ത്തിവെക്കണമെന്ന് വിദഗ്ധര്‍

Published on 30 March, 2023
മനുഷ്യന് വെല്ലുവിളി;  എഐ പരിശീലനം നിര്‍ത്തിവെക്കണമെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) അധിഷ്ഠിത പരിശീലനങ്ങള്‍ നിര്‍ത്തണമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വിവിധ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള മത്സരം നടക്കുകയാണെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ട്വിറ്റര്‍ മേധാവി എലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഒപ്പിട്ട തുറന്ന കത്തില്‍ പറയുന്നു. നിശ്ചിത പരിധിക്കപ്പുറമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പരിശീലനം കുറഞ്ഞത് ആറ് മാസമെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്കും ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ ലഭ്യമായ ‘ഓപ്പണ്‍ എഐ’ കമ്ബനിയുടെ ‘ചാറ്റ് ജിപിടി’ ലോകമെമ്ബാടും വലിയ ചര്‍ച്ചയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക