Image

എയര്‍ ഇന്ത്യ എസ്ബിഐയില്‍ നിന്നും ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും സഹായം തേടി

Published on 30 March, 2023
എയര്‍ ഇന്ത്യ എസ്ബിഐയില്‍ നിന്നും ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും സഹായം തേടി

മുംബൈ: ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയില്‍ നിന്നും 14,000 കോടി രൂപയുടെ സാമ്ബത്തിക സഹായം ആവശ്യപ്പെട്ടു.

പുതിയ വായ്പകളിലൂടെയും നിലവിലുള്ള കടത്തിന്റെ റീഫിനാന്‍സ് വഴിയുമാണ് എയര്‍ ഇന്ത്യ ധനസമാഹരണം നടത്തുന്നത്.

എയര്‍ലൈന്‍ വ്യവസായത്തെ സഹായിക്കുന്നതിന് ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന വായ്പകളുടെ പരിധി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. നേരത്തെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം പരിധി 400 കോടി രൂപയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് 1,500 കോടി രൂപയാണ്. ഇസിഎല്‍ജിഎസ് വഴി 1,500 കോടി രൂപയും നിലവിലുള്ള വായ്പകളുടെ റീഫിനാന്‍സിംഗ് വഴി 12,500 കോടി രൂപയും എയര്‍ ഇന്ത്യ സമാഹരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക