Image

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

ജോബിന്‍സ് Published on 31 March, 2023
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് തിരുവനന്തപുരത്ത് അന്തരിച്ചു. 88 വയസായിരുന്നു. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവല്‍ ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ല്‍ തിരുവനന്തപുരത്താണ് ജനനം. 'ജീവിതം എന്ന നദി' എന്ന ആദ്യനോവല്‍ സാറാ തോമസിന്റെ 34-ആം വയസ്സില്‍ പുറത്തിറങ്ങി.

സാറാ തോമസിന്റെ 'മുറിപ്പാടുകള്‍' എന്ന നോവല്‍ പി.എ. ബക്കര്‍ 'മണിമുഴക്കം' എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

writer sara thomas passed away

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക