Image

പാകിസ്ഥാനില്‍ ന്യൂനപക്ഷ ഡോക്ടറെ വെടിവെച്ചു കൊന്നു

ജോബിന്‍സ് Published on 31 March, 2023
പാകിസ്ഥാനില്‍ ന്യൂനപക്ഷ ഡോക്ടറെ വെടിവെച്ചു കൊന്നു

പാകിസ്ഥാനില്‍  ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. കറാച്ചിയിലാണ് സംഭവം. ഡോ ബിര്‍ബല്‍ ഗെനാനിയാണ് ക്ലിനിക്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയില്‍ വെച്ച് കൊല്ലപ്പെടുന്നത്. ബിര്‍ബല്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

മുന്‍ കറാച്ചി മെട്രോപൊളിറ്റന്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സീനിയര്‍ ഡയറക്ടറും നേത്രരോഗ വിദഗ്ധനുമാണ് കൊല്ലപ്പെട്ട ബിര്‍ബല്‍ ഗെനാനി. കൊലപാതകം ആസൂത്രിതമാണെന്ന് സംശയം ഉയരുന്നുണ്ട്. 
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

 ഡോ ബീര്‍ബല്‍ ഗെനാനിയും അസിസ്റ്റന്റ് ലേഡി ഡോക്ടറും രാംസ്വാമിയില്‍ നിന്ന് ഗുല്‍ഷന്‍-ഇ-ഇക്ബാലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ്  അജ്ഞാതര്‍ കാര്‍ ലക്ഷ്യമാക്കി വെടിവെച്ചത്.  അസിസ്റ്റന്റ് ലേഡി ഡോക്ടര്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു.

minority doctor killed in pakisthan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക