Image

ദുരിതാശ്വാസനിധി കേസ് ; അനന്തമായി നീട്ടിക്കൊണ്ട് പോയാല്‍ നിയമനടപടിയെന്ന് പരാതിക്കാരന്‍

ജോബിന്‍സ് Published on 31 March, 2023
ദുരിതാശ്വാസനിധി കേസ് ; അനന്തമായി നീട്ടിക്കൊണ്ട് പോയാല്‍ നിയമനടപടിയെന്ന് പരാതിക്കാരന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസ് വിധി പറയാന്‍ ഫുള്‍ ബെഞ്ചിന് വിട്ടതില്‍ പ്രതികരണവുമായി ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍. നിയമ പോരാട്ടം തുടരും. ലോകായുക്തയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നുവെന്നും ശശികുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. 

മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിക്കണം. അല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പാടില്ല. തനിക്ക് നീതി കിട്ടണമെന്നും ശശി കുമാര്‍ പറഞ്ഞു. ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടി ചില രാഷ്ട്രീയക്കാര്‍ സ്വീകരിക്കുന്നുണ്ട്. 

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്തയ്ക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ ജസ്റ്റിസ്സുമാരായ സിറിയക് ജോസഫിനും ഹാറൂണ്‍ റഷീദിനും ഭിന്ന അഭിപ്രായമുള്ള സാഹചര്യത്തിലാണ് അന്തിമ വിധി ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനമായത്. 

ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ടതാണ് ഫുള്‍ ബെഞ്ച്. ഇതോടെ കേസില്‍ വിധി നീളും. വാദം പൂര്‍ത്തിയാക്കിയിട്ടും ഒരു വര്‍ഷമായി കേസില്‍ വിധി പറയാതിരുന്നത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് ഇതോടെ താല്‍കാലിക ആശ്വാസമായി. കേസില്‍ ഫുള്‍ ബെഞ്ച് വിശദമായ വാദം വീണ്ടും കേള്‍ക്കും. അന്തിമ വിധി എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

lokayuktha case- -pinarai-

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക