Image

മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ട് ; വിധി വൈകുന്നതില്‍ അസ്വഭാവീകതയെന്ന് ചെന്നിത്തല

ജോബിന്‍സ് Published on 31 March, 2023
മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ട് ; വിധി വൈകുന്നതില്‍ അസ്വഭാവീകതയെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുള്‍ബെഞ്ചിന് വിട്ട നടപടിയില്‍ പ്രതികരിച്ച് കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫുള്‍ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടാന്‍ പറ്റില്ല. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. 

അദ്ദേഹം കുറ്റക്കാരനാണ്. വിധി വൈകിപ്പിക്കുന്നതില്‍ അസ്വഭാവികതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്ത വിധി വൈകിപ്പിച്ചത് തെറ്റാണ്. ലോകായുക്തയ്ക്ക് മുമ്പില്‍ എത്തുന്ന കേസുകള്‍ വേ?ഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണം. ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനാണ് ഭേദ?ഗതി കൊണ്ടുവന്നത്. മുഖ്യമന്ത്രി കാണിച്ചത് സ്വജനപക്ഷപാതമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഫുള്‍ ബെഞ്ചിന് വിടുക എന്നതിലൂടെ കൂടുതല്‍ വിവരങ്ങളിലേക്ക് പോവുക എന്നാകും ലോകായുക്ത ഉദ്ദേശിച്ചിട്ടുണ്ടാകുകയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അതിലേക്ക് പോകുമ്പോളും കേസിലെ മെറിറ്റ് നിലനില്‍ക്കും എന്നാണ് വിധിയില്‍ നിന്ന് മനസിലാക്കുന്നത്. കേസിന്റെ മെറിറ്റ് ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക കൊടുക്കാനാകുമോ ഇല്ലയോ എന്നതാണ്. മന്ത്രിസഭാ തീരുമാനമാണെങ്കില്‍ അത് കൂട്ടായ ഉത്തരവാദിത്തമാണ്. എല്ലാ മന്ത്രിസഭാംഗങ്ങളും അതില്‍ ബാധ്യസ്ഥരായി മാറുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

lokayuktha new 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക