Image

കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം 

ജോബിന്‍സ് Published on 31 March, 2023
കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം 

കര്‍ണ്ണാടകയില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയെന്ന് സര്‍വ്വേ ഫലം. എഡ്യൂപ്രസ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. മാര്‍ച്ച് 25മുതല്‍ നും 30 വരെ എഡ്യൂപ്രസ് ഗ്രൂപ്പ് സംസ്ഥാനത്തെ 50 മണ്ഡലങ്ങളിലും 183 പോളിംഗ് ബൂത്തുകളിലുമായി 18,331 പേര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. 

110 മുതല്‍ 120 സീറ്റുകള്‍ വരെ നേടി ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്നാണ്  അഭിപ്രായ സര്‍വേ ഫലം.  70-80 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാമതെത്തുമെന്നും സര്‍വേയില്‍ പറയുന്നു. ജനതാദള്‍-സെക്കുലര്‍ 10 മുതല്‍ 15 വരെ സീറ്റുകള്‍ നേടുമെന്നും, മറ്റുള്ളവര്‍ക്ക് 4 മുതല്‍ 9 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ ഫലം പറയുന്നു.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരുപ്പ മുഖ്യമന്ത്രിയായിക്കാണമെന്നാണ് സര്‍വേയിലെ ഭൂരിപക്ഷ അഭിപ്രായം. 43 ശതമാനം വോട്ട് ബിജെപിക്കും 37 ശതമാനം വോട്ട് കോണ്‍ഗ്രസിനും ലഭിക്കുമെന്നും അഭിപ്രായസര്‍വ്വേ പറയുന്നു.

karnnadaka election- pre poll survey result-bjp

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക