Image

ലോകായുക്ത വിധി : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രന്‍

ജോബിന്‍സ് Published on 31 March, 2023
ലോകായുക്ത വിധി : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രന്‍

ലോകായുക്താ വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ബിജെപി. ഭിന്ന വിധിയാണെന്നും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്ക് എതിരാണെന്ന് മറക്കരുതെന്നും ഇതെങ്ങനെയാണ് മുഖ്യമന്ത്രിക്ക് ആശ്വാസം എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചോദിച്ചു. 

അധികാരത്തില്‍ കടിച്ചു തൂങ്ങാതെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോകായുക്ത വിധി ഒരു വര്‍ഷം വൈകിയത് തന്നെ സംശയാസ്പദമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. മുഖ്യമന്ത്രിയുടെ ധാര്‍മികത ചോദ്യം ചെയ്യുന്നത് തന്നെയാണ് ലോകായുക്ത വിധിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും വിധിയിലെ കാലതാമസം സംശയാസ്പദമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. 

k surendran aganist pinarai- lokayuktha judgment

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക